ഐ.ടി. ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം : ഐ.ടി. ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി അല്‍പ്പാറ ചെറ്റുകരിക്കല്‍ വീട്ടില്‍ സോഫിയാമ്മയുടെ മകള്‍ സ്വദേശിനി നൈജില്‍ ഷാജി(25)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കഴക്കൂട്ടം ജങ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. വൈകുന്നേരമായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ കഴക്കൂട്ടം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണകാരണം എന്തെന്ന് വ്യക്തമല്ല.

 തിരുവനന്തപുരം എന്‍ജീനിയറിങ് കോളജിലെ (സി.ഇ.ടി) പഠനത്തോടൊപ്പം ടെക്‌നോപാര്‍ക്കിലെ ടോസില്‍ സോഫ്റ്റ് വെയര്‍ കമ്ബനിയില്‍ പാര്‍ട്ട്‌ടൈം ജോലിയും ചെയ്തുവരികയായിരുന്നു നൈജില്‍.
Previous Post Next Post