ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു.

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് (59) അന്തരിച്ചു. ‍കാന്സര്‍ ബാധിതനായിരുന്നു. 

ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം എന്ന നോവല്‍ പശ്ചാത്തലമാക്കി ജ്യോതി പ്രകാശ് തിരക്കഥയും,സംവിധാനവും നിര്‍വ്വഹിച്ച "ഇതിഹാസത്തിലെ ഖസാഖ്' എന്ന ഹ്രസ്വചിത്രത്തിനും, ആത്മന്‍ എന്ന ഹ്രസ്വചിത്രത്തിനും ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

റവന്യൂ സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരുന്നു. കണ്ണൂര്‍ വെങ്ങര എടയേടത്ത് ബാലന്‍ നായരുടേയും, മലപ്പുറം , മേല്‍മുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനാണ്. പേരാമ്പ്ര മുയിപ്പോത്ത് രയരോത്ത് ഗീത യാണ്ഭാര്യ.

أحدث أقدم