പാമ്പാടി : ഇന്ന് രാവിലെ 11 മണിയോട് കൂടി പാമ്പാടി ചന്തക്കവലയിൽ ആയിരുന്നു അപകടം
റോഡ് മുറിച്ച് കടന്ന മൂഴൂർ സ്വദേശി മാത്യു ആൻ്റണിക്കാണ് അപകടം പറ്റിയത് പങ്ങട സ്വദേശി ഓടിച്ച സ്കൂട്ടർ ആണ് ഇടിച്ചത് അപകടത്തെ തുടർന്ന് പാമ്പാടി പോലീസും ഓട്ടോറിക്ഷാ തൊഴിലാളികളും ചേർന്ന് അപകടത്തിൽ പെട്ട് അബോധവസ്ഥയിൽ ആയിരുന്ന മാത്യുവിനെ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു
തലക്ക് സാരമായ പരുക്കുണ്ട് അപകടത്തെ തുടർന്ന് റോഡിൽ വീണ രക്തം പാമ്പാടി ഫയർ ഫോഴ്സ് എത്തി കഴുകി വൃത്തിയാക്കി