വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍



മലപ്പുറം: കെ എം ഷാജിക്ക് മുസ്ലീം ലീഗിൻ്റെ പിന്തുണ. സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ  പറഞ്ഞു. 

വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്നും പാണക്കാട് സാദിഖലി തങ്ങള്‍ വ്യക്തമാക്കി. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ കെ എം ഷാജിയെ ബലിയാടാക്കാൻ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
أحدث أقدم