വയനാട്ടില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥിനി മരിച്ചു





വയനാട് പാട്ടവയല്‍ അമ്പല മൂലയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ഥിനി മരിച്ചു. ദേവാല കോട്ടാഡ് കണ്ണയാംവയല്‍ രാമകൃഷ്ണന്റെ മകള്‍ കോകില എന്ന കാര്‍ത്തിക (15)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. നെല്ലിയാളം  രഞ്ജിത്ത് കുമാറിന്റെ മകളായ അനു എന്ന ജീവപ്രിയ (10)ക്കാണ് പരുക്കേറ്റത്.
നേല്ലിയാളത്തെ അമ്മാവന്റെ വീട്ടിലെത്തിയതായിരുന്നു കോകില.  ഉച്ചയോടെ അമ്മാവന്‍ ജോലിചെയ്യുന്ന തേയില തോട്ടത്തിലേക്ക് പോകുമ്പോഴാണ് ഇവര്‍ക്ക് മിന്നലേറ്റത്. ഉടനെ പാട്ടവയലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ കോകില മരിക്കുകയായിരുന്നു. മൃതദേഹം പാണ്ടലൂര്‍ ജി.എച്ച്‌ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.  പന്തല്ലൂര്‍ അമ്പലമൂല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ് കാര്‍ത്തിക.

أحدث أقدم