കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു





കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. നാളെ മുതല്‍ മെയ് 10 വരെയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനത്ത് സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് രണ്ട് ആഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ഏപ്രില്‍ 27 വൈകുന്നേരം മുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഉല്‍പ്പാദന മേഖലയുടെ നിര്‍മ്മാണങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അനുവദിക്കും.
എന്നാല്‍, വസ്ത്രശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. പൊതു ഗതാഗതം പ്രവര്‍ത്തിക്കില്ല. സാധനങ്ങള്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോകാം. ഹോട്ടലുകളില്‍ പാര്‍സല്‍ സംവിധാനം ഉണ്ട്.


Previous Post Next Post