കോട്ടയം: മലയാള ഭാഷാ സ്‌നേഹികള്‍ ഒത്തു ചേര്‍ന്ന് കറുകച്ചാല്‍ കേന്ദ്രമായി രൂപീകരിച്ച അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും 11ന് നടക്കും.
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപമുള്ള ഹോട്ടല്‍ അര്‍ക്കാഡിയ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് കുടുംബസംഗമം ആരംഭിക്കും.
കുടുംബസംഗമത്തിന്റ ഉദ്ഘാടനവും, പുരസ്കാര സമർപ്പണവും മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. അമ്മമലയാളം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍ മന്ത്രാലയ ഉപദേശക സമിതി ഏകാംഗ കമ്മീഷന്‍ ഡോ.സി.വി. ആനന്ദബോസ് നിര്‍വ്വഹിക്കും. ഡോ. എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷനാകും.
ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ രചിച്ച് പുണ്യദര്‍ശനം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന നീതിനിയോഗങ്ങള്‍ എന്ന പുസ്തകം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായര്‍ പുസ്തകം സ്വീകരിക്കും. സംസ്ഥാന പിന്നാക്ക കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. എസ് അയ്യപ്പന്‍നായര്‍ ഐഎഎസ്(റിട്ട.), മുന്‍ ഡിജിപി പി. ചന്ദ്രശേഖരന്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഡയറക്ടര്‍ ബി. രാധാകൃഷ്ണമേനോന്‍, റിട്ട.ഐജി എസ്. ഗോപിനാഥ്, മെട്രോവാര്‍ത്ത ചീഫ് എഡിറ്റര്‍ ആര്‍. ഗോപീകൃഷ്ണന്‍, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. എസ്. ജയസൂര്യന്‍, ഗിരീഷ് കോനാട്ട്, ഡോ. മേട്ടൂര്‍ പത്മരാജന്‍ തുടങ്ങിയവര്‍ ആശംസ നേരും.
ഡോ. ബോബി ചെമ്മണ്ണൂര്‍, കാവാലം ശ്രീകുമാര്‍, ഡോ.ഗോപാല്‍ കെ. നായര്‍, എ.ബി. രഘുനാഥന്‍ നായര്‍, ഡോ. പള്ളിക്കല്‍ സുനില്‍, ഡോ.ബി.ജി. ഗോകുലന്‍, ഡോ. ബിജു മുതിരയില്‍, ഡെന്നിസ് ജോണി, ഡോ. അമ്പിളി തോമസ്, ചാരുമ്മൂട് വത്സലകുമാരി എന്നിവരെ ചടങ്ങില്‍ ആദരിക്കും. വിവിധ കലാപരിപാടികളും നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് ട്രസ്റ്റ് ചെയര്‍മാന്‍ മധു മണിമല, പ്രോഗ്രാം കമ്മറ്റി ചെയമാന്‍ വിനോദ് ചമ്പക്കര, ട്രസ്റ്റ് ട്രഷറര്‍ കെ. ഡി. ഹരികുമാര്‍, ജനറല്‍ കണ്‍വീനര്‍ ഹരീനനാഥ കൈമ്മള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.