തിരുവനന്തപുരം: കോവിഡ് വ്യാപനം സംസ്ഥാനത്ത് രൂക്ഷമാണെങ്കിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് സർക്കാർ വ്യക്തമാക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.
നാല് പരീക്ഷകൾ കൂടിയാണ് ഇനി നടക്കാനുള്ളത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. കർശന നിയന്ത്രണങ്ങൾ പാലിക്കുന്നതിനൊപ്പം കുട്ടികളുടെ ശരീര ഉൗഷ്മാവ് പരിശോധിച്ചായിരിക്കും പരീക്ഷയ്ക്ക് പ്രവേശിപ്പിക്കുക എന്നും വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
സിബിഎസ്ഇ, പിഎസ്സി, സർവകലാശാല പരീക്ഷകൾ തുടങ്ങിയവ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന നിലപാട് സർക്കാർ പ്രഖ്യാപിച്ചത്.