കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മൃതദേഹം ചാക്കിലാക്കി വലിച്ചിഴച്ചുകൊണ്ടുവരുന്ന ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. കര്‍ണാടക സ്വദേശി ഉമേഷാണ് പിടിയിലായത്.
എന്നാല്‍ ഇയാളില്‍ നിന്ന് കൊലപാതകത്തെക്കുറിച്ച് ഒന്നും അറിയാനായിട്ടില്ല. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും വിചിത്രമായ രീതിയിലാണ് ഉമേഷ് പ്രതികരിക്കുന്നത്. മാനസികനില തകരാറിലായതുപോലെ അഭിനയിക്കുകയാണോയെന്നും പൊലീസിന് സംശയമുണ്ട്.