പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു.


ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ചു. മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തത്‌. കോവിഡിനെ തോല്‍പ്പിക്കാന്‍ നമുക്ക് മുന്‍പിലുള്ള ഏതാനും കുറച്ച് വഴികളിലൊന്നാണ് വാക്‌സിനേഷന്‍. നിങ്ങളും ഉടന്‍ വാക്‌സിന്‍ എടുക്കൂ എന്നാണ് കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്ന ചിത്രം പങ്കുവെച്ച് മോദി ട്വീറ്റ് ചെയ്തത്.

ഡല്‍ഹിയിലെ എംയിസിലെത്തിയാണ് കുത്തിവയ്‌പ്പെടുത്തത്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് പ്രധാനമന്ത്രി സ്വീകരിച്ചത്.]

 
Previous Post Next Post