തിരുവനന്തപുരം: നെടുമങ്ങാട് പാലോട്ട് പടക്കനിര്‍മ്മാണശാലയ്ക്ക് തീപീടിച്ച് രണ്ടുപേര്‍ മരിച്ചു. ചൂടലിലെ പടക്കനിര്‍മ്മാണശാലയ്ക്കാണ് തീപിടിച്ചത്,
പടക്ക നിര്‍മ്മാണശാലയുടെ ഉടമ സൈലസ്, ജീവനക്കാരി സുശീ ല (58) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പടക്ക നിര്‍മ്മാണ ശാലയുടെ ഉടമ സൈലസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇടിമിന്നലില്‍ തീപിടിത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പടക്ക നിര്‍മ്മാണശാല പൂര്‍ണമായും കത്തി നശിച്ചു. .