എം.കോം ഒന്നാം സെമസ്റ്റർ പരീക്ഷയിൽ കൂട്ടതോൽവി സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് കെ എസ് യു ജില്ലാ കോട്ടയം കമ്മിറ്റി


കോട്ടയം   : 2482 പേര് പരീക്ഷ എഴുതിയതിൽ ജയിച്ചത് 773 പേർ മാത്രം

പിജി പരീക്ഷയിൽ ഇത്രയും തോൽവി ഉണ്ടാകുന്നത് അപൂർവ്വം

പേപ്പർ വാല്യൂവേഷനിൽ അധ്യാപകർ ഗുരുതരമായ അലംഭാവം കാണിക്കുന്നു എന്ന് വിദ്യാർഥികൾ

എളുപ്പമുള്ള പേപ്പറുകളിൽ കൂട്ട തോൽവി. താരതമ്യേന വിഷമമുള്ള വിഷയങ്ങളിൽ നല്ല വിജയം

എംജി സർവകലാശാലയിൽ കൂട്ട തോൽവി തുടർക്കഥയാകുന്നു

വിദ്യാർഥികൾ ഗവർണ്ണർക്കും വൈസ് ചാൻസലർക്കും പരാതി നൽകി
Revaluation, scrutiny ഇനത്തിൽ പൈസ തട്ടാനുള്ള യൂണിവേഴ്സിറ്റിയുടെ കള്ളക്കളിയെന്നും ആരോപണം. മാർക്ക് തിരുത്തി കിട്ടിയാൽ വിദ്യാർഥികൾ വേറെ പരാതിക്ക് പോകില്ല
Revaluationൽ 10% ലധികം വ്യത്യാസം വന്നാൽ ആദ്യം വാല്യൂ ചെയ്ത ആൾക്കെതിരെ അന്വേഷണം നടത്തണം എന്നാണ് യൂണിവേഴ്‌സിറ്റി ചട്ടം. ഇത് ഒരിക്കലും നടത്താറില്ല
തന്മൂലം പേപ്പർ നോക്കുന്നതിൽ അധ്യാപകർ ബോധപൂർവ്വം അലംഭാവം കാണിക്കുന്നു
ടാബുലഷൻ വിഭാഗത്തിന്റെ പിഴവുമൂലം തോറ്റ വിദ്യാർത്ഥിക്ക്, revaluationൽ A ഗ്രേഡ് കിട്ടിയ സംഭവം കഴിഞ്ഞ വർഷം ഉണ്ടായിട്ടുണ്ട്
എംജി സർവകലാശാലയിൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടതോൽവിയെക്കുറിച്ചും revaluation ലെ  സാമ്പത്തിക താത്പര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നവശ്യപ്പെട്ട് കെ എസ് യു ജില്ലാ കോട്ടയം കമ്മിറ്റി ചാൻസലർ കൂടിയായ ഗവർണ്ണർക്ക് പരാതി നൽകി
Previous Post Next Post