സ്പുട്ണിക്ക് വാക്‌സിന് അന്തിമാനുമതി ലഭിച്ചു


ഡൽഹി :സ്പുട്ണിക്ക് വാക്‌സിന് ഡിജിസിഐയുടെ അനുമതി. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്പുട്ണിക് 5 ഉപയോഗത്തിന് അനുമതി നൽകിയ 60-ാം ് രാജ്യമായി ഇന്ത്യ.

ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചിരുന്നു.

ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾ.

Previous Post Next Post