തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയും ഇന്ന് വര്‍ധിപ്പിച്ചു

 

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. കേരളമടക്കം അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനു ശേഷം എണ്ണക്കമ്പനികള്‍ വീണ്ടും ഇന്ധന വില ദിനംപ്രതി പുതുക്കാന്‍ തുടങ്ങിയത് ഇന്നലെയാണ്. പെട്രോള്‍ ലിറ്ററിന് 19 പൈസയും ഡീസലിന് 21 പൈസയും ഇന്നു വര്‍ധിപ്പിച്ചു. ഇന്നലെ യഥാക്രമം പതിനഞ്ചും പതിനെട്ടും പൈസ വീതം വര്‍ധിപ്പിച്ചിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 90.74 രൂപയായിട്ടുണ്ട്. ഡീസലിന് 81.12 രൂപയും.
മാര്‍ച്ച് 24നും ഏപ്രില്‍ 15നും ഇടയില്‍ പെട്രോളിന് 67 പൈസയും ഡീസലിന് 74 പൈസയും കുറച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് അതില്‍ പകുതിയിലേറെയും എണ്ണക്കമ്പനികള്‍ നികത്തിക്കഴിഞ്ഞു.
أحدث أقدم