രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ 20ന്


രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്ത ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. എകെജി സെന്ററിലാണ് ചര്‍ച്ച നടന്നത്.

അതേസമയം, മന്ത്രിസ്ഥാനത്തില്‍ വീട്ടുവീഴ്ചയില്ലെന്ന് സിപിഐ ചര്‍ച്ചയില്‍ വ്യക്തമാക്കി. നാലു മന്ത്രിസ്ഥാനത്തിലും ഡെപ്യുട്ടി സ്പീക്കറിലും വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ അറിയിച്ചത്. ചര്‍ച്ചയിലെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

99 പേരാണ് ഇടതുമുന്നണിയില്‍ നിന്ന് സഭയിലെത്തിയത്. സ്വതന്ത്രരടക്കം 67 പേര്‍ സിപിഐഎമ്മിനുണ്ട്. 17 പേരാണ് സിപിഐയില്‍ നിന്നുള്ളത്. കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് അഞ്ച് പേരും ജെഡിഎസ്, എന്‍സിപി എന്നിവരില്‍ നിന്ന് രണ്ട് പേരും വിജയിച്ചു. കേരള കോണ്‍ഗ്രസ് ബി, എല്‍ജെഡി, ഐഎന്‍എല്‍ തുടങ്ങിയ ഇടത് കക്ഷികള്‍ ഓരോ സീറ്റിലും വിജയിച്ചിട്ടുണ്ട്.
Previous Post Next Post