രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്'


കണ്ണൂർ / ആലക്കോട്: രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു 3 പേര്‍ക്ക് പരിക്ക്. ആലക്കോട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ ആംബുലന്‍സ് ആണ് തളിപ്പറമ്പ് ഏഴാംമൈല്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ആലക്കോട് ഭാഗത്തുനിന്നും രോഗിയുമായി കണ്ണൂര് സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മണക്കടവ് സ്വദേശിയായ രാജപ്പന്‍,  സുലോചന എന്നിവര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂര് എകെജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം
أحدث أقدم