സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു, വിദേശകാര്യ സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ഏറ്റുവാങ്ങി




ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് ഭീകരരുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നഴ്സ് സൗമ്യയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ന്യൂഡല്‍ഹി അന്താരാഷ്ട്രവിമാനത്തിലെത്തിച്ച മൃതദേഹം വിദേശകാര്യവകുപ്പ് സഹമന്ത്രി വി.മുരളീധനരനും ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസഡര്‍ റോണി യദീദയും ഏറ്റുവാങ്ങി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ഭർത്താവ് സന്തോഷുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയായിരുന്നു വീടിനു മുകളിൽ റോക്കറ്റ് പതിച്ചത്. സൗമ്യ പരിചരിച്ചിരുന്ന സ്ത്രീയും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അപകടം അറിഞ്ഞ ഉടന്‍ ഇന്ത്യന്‍ വിദേശകാര്യവകുപ്പ് ഇടപെട്ടിരുന്നു. നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാം ദിവസം ഇന്ത്യന്‍ അധികൃതര്‍ക്ക് ഇസ്രയേല്‍ ഭരണകൂടം സൗമ്യയുടെ മൃതദേഹം കൈമാറുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് റോക്കറ്റ് ആക്രമണത്തിൽ അടിമാലി സ്വദേശിനിയായ സൗമ്യ കൊല്ലപ്പെട്ടത്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സൗമ്യയുടെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയിരുന്നു. ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രി വി.മുരളീധരന്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്.


أحدث أقدم