കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ 58 അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി




കൊച്ചി:  കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ന​ട​ത്തി​യ 58 അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സം​വ​ര​ണ ത​സ്തി​ക​ക​ള്‍ നി​ശ്ച​യി​ച്ച രീ​തി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. സ​ര്‍​വ​ക​ലാ​ശാ​ല നി​യ​മ​നം സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രാ​ണെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

ര​ണ്ട് അ​ധ്യാ​പ​ക​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി വി​ധി. ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ രീ​തി​യി​ലാ​ണ് സം​വ​ര​ണം തീ​രു​മാ​നി​ച്ച​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ത​സ്തി​ക​ക​ള്‍ ഒ​റ്റ യൂ​ണി​റ്റാ​ക്കി​യാ​ണ് സം​വ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഇ​വ​രു​ടെ വാ​ദ​ങ്ങ​ള്‍ ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.


أحدث أقدم