സം​സ്ഥാ​ന​ത്ത് 72 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ



തിരുവനന്തപുരം:  സം​സ്ഥാ​ന​ത്ത് 72 പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ന്നൂ​റി​ല​ധി​കം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മു​പ്പ​തി​ന് മു​ക​ളി​ലാ​ണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

എ​റ​ണാ​കു​ള​ത്തെ 19 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ടി​പി​ആ​ർ 50 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലാ​ണ്. ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തേ​ണ്ട​തു​ണ്ട്. മ​റ്റ് ജി​ല്ല​ക​ളി​ൽ രോ​ഗം കു​റ​യു​ന്നു​ണ്ട്.

മെ​യ് 15 വ​രെ 450 മെ​ട്രി​ക് ട​ൺ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യി വ​രു​മെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ണ​ക്ക്. ഓ​ക്സി​ജ​ൻ വേ​സ്റ്റേ​ജ് കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ചി​ല കേ​സു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ഓ​ക്സി​ജ​ൻ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​ത് പ​രി​ശോ​ധി​ക്കും. അ​തി​നാ​യി ടെ​ക്നി​ക്ക​ൽ ടീം ​എ​ല്ലാ ജി​ല്ല​യി​ലും ഇ​ത് പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച ഒ​രു കോ​ടി കൊ​വി​ഷീ​ൽ​ഡ് വാ​ക്സി​നി​ൽ മൂ​ന്ന​ര ല​ക്ഷം ഡോ​സ് വാ​ക്സി​ൻ ഇ​ന്ന് സം​സ്ഥാ​ന​ത്തെ​ത്തി. ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​ങ്ങ​നെ​യു​ള്ള മു​ൻ​ഗ​ണ​നാ ഗ്രൂ​പ്പി​നാ​ണ് ആ​ദ്യം വാ​ക്സി​ൻ ന​ൽ​കു​ക. നേ​ര​ത്തെ ആ ​മു​ൻ​ഗ​ണ​നാ ക്ര​മം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് വാ​ക്സി​ൻ എ​ത്തി​യ​ത്. പൂ​നെ സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു​മാ​ണ് കേ​ര​ളം വാ​ക്‌​സി​ന്‍ വാ​ങ്ങി​യ​ത്. വാ​ക്‌​സി​ന്‍ മ​ഞ്ഞു​മ്മ​ലി​ലെ കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ മേ​ഖ​ലാ വെ​യ​ര്‍ ഹൗ​സി​ലേ​ക്ക് മാ​റ്റി.

സൗ​ജ​ന്യ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ത​ട​സ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​യി കോ​വി​ഡ് വാ​ക്സി​ന്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്നും നേ​രി​ട്ടു​വാ​ങ്ങു​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഒ​രു കോ​ടി ഡോ​സ് വാ​ക്‌​സി​ന്‍ വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ന്നെ​ത്തി​യ വാ​ക്‌​സി​ന് പു​റ​മെ കൂ​ടു​ത​ല്‍ വാ​ക്സി​ന്‍ ഉ​ട​ന്‍ എ​ത്തുമെന്നദ്ദേഹം പറഞ്ഞു


Previous Post Next Post