എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിനും മുകളിലാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ട്.
മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു. ചില കേസുകളിൽ ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്നിക്കൽ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കൊവിഷീൽഡ് വാക്സിനിൽ മൂന്നര ലക്ഷം ഡോസ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തി. ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക. നേരത്തെ ആ മുൻഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലാണ് വാക്സിൻ എത്തിയത്. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുമാണ് കേരളം വാക്സിന് വാങ്ങിയത്. വാക്സിന് മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മേഖലാ വെയര്‍ ഹൗസിലേക്ക് മാറ്റി.
സൗജന്യ വാക്സിനേഷന് യജ്ഞം തടസമില്ലാതെ തുടരുന്നതിനായി കോവിഡ് വാക്സിന് കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തതിന്റെ ഭാഗമായാണ് ഒരു കോടി ഡോസ് വാക്സിന് വാങ്ങാൻ തീരുമാനിച്ചത്. ഇന്നെത്തിയ വാക്സിന് പുറമെ കൂടുതല്‍ വാക്സിന് ഉടന്‍ എത്തുമെന്നദ്ദേഹം പറഞ്ഞു