ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പുകവലിക്കാർ കുവൈത്തില്‍.. -


 

റിപ്പോർട്ടർ റ്റിജോ

ന്യൂസ് ഡെസ്ക് കുവൈറ്റ് 


കുവൈത്ത് സിറ്റി: ജിസിസി രാജ്യങ്ങളില്‍ പുരുഷന്മാരുടെ പുകവലി നിരക്കിന്‍റെ കാര്യത്തില്‍ കുവൈത്ത് ഒന്നാമതെന്ന് ആരോഗ്യ മന്ത്രാലയം. 39.9 ശതമാനം പുരുഷന്മാരാണ് കുവൈത്തില്‍ പുകവലിക്കുന്നത്
വ​നി​ത​ക​ളി​ൽ മൂ​ന്ന്​ ശ​ത​മാ​നം പു​ക വ​ലി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. ലോ​ക പു​ക​വ​ലി വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ കു​വൈ​ത്ത്​ സൊ​സൈ​റ്റി ഫോ​ർ സ്​​മോ​ക്​ ആ​ൻ​ഡ്​ കാ​ൻ​സ​ർ ക​ൺ​ട്രോ​ൾ സം​ഘ​ടി​പ്പി​ച്ച സിമ്പോസി​യ​ത്തി​ലാ​ണ്​ ഈ  ക​ണ​ക്കു​ക​ൾ നി​ര​ത്തി​യ​ത്. സി​ഗ​ര​റ്റ്​ മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ക​ണ​ക്കാ​ണി​ത്.ഹു​ക്ക വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ൽ നി​ര​ക്ക്​ പി​ന്നെ​യും കൂ​ടും. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും വി​ല കു​റ​വ്​ ഖ​ത്ത​ർ ക​ഴി​ഞ്ഞാ​ൽ കു​വൈ​ത്തി​ലാ​ണ്. 481 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ രാ​ജ്യ​ത്ത്​ ഒ​രു വ​ർ​ഷം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യം. കു​വൈ​ത്തി​ലെ പു​രു​ഷ​ന്മാ​രി​ൽ ഒ​രു ല​ക്ഷം മ​ര​ണ​ങ്ങ​ളി​ൽ 49 എ​ണ്ണം പു​ക​വ​ലി കാ​ര​ണ​മാ​ണ്.
കുവൈത്തിലെ പുകവലിക്കാരില്‍ ശരാശരിയും 17-ാം വയസിലാണ് ഈ ശീലം ആരംഭിച്ചതെന്ന് ഹെല്‍ത്ത് പ്രമോഷന്‍ വിഭാഗത്തിന്‍റെ പഠനം പറയുന്നു. കൂടാതെ ചില കുട്ടികള്‍ അവരുടെ എട്ടാം വയസില്‍ പുകവലി തുടങ്ങുന്നുണ്ട്. അത് വളരെ അപകടമാണ്.
13-15 വയസിന് ഇടയില്‍ 24 ശതമാനം പുകവലിക്കുന്നുവരുണ്ടെന്ന് 2016ലെ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഈ സര്‍വ്വേയില്‍ എട്ട് ശതമാനം പെണ്‍കുട്ടികളും പുകവലിക്കുന്നതായി കണ്ടെത്തി 

Previous Post Next Post