കേരളത്തിലേത് പിണറായിയുടെ വിജയമായി ചുരുക്കാന്‍ ശ്രമം’; കൂട്ടായ ശ്രമമെന്ന് സിപിഐഎം മുഖപ്രസംഗം




കേരളത്തില്‍ ഇടതുപക്ഷത്തിന്റെ വിജയം കൂട്ടായ വിജയമാണെന്ന് സിപിഐഎം മുഖപത്രമായ പീപ്പിള്‍സ് ഡെമോക്രസി. പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലാണ് പരാമര്‍ശം. പരമാധികാരമുള്ള നേതാവിന്റെ വിജയമായി ചുരുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ലേഖനത്തിലെ പരാമര്‍ശം.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ വിജയം പിണറായിയുടെ വിജയമായി വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കാരും ശ്രമിക്കുന്നുണ്ടെന്നുംഎന്നാല്‍ സിപിഐഎമ്മിന്റേത് കൂട്ടായ വിജയമാണെന്നും പിണറായി വിജയന്റെ വിജയമായി ചുരുക്കാന്‍ സാധിക്കില്ലെന്നുമാണ് ലേഖനത്തിലെ ഉള്ളടക്കം.

വ്യക്തികളുടേയും കൂട്ടായശ്രമത്തിന്റേയും ഫലമായിട്ടാണ് വിജയമെന്നും എഡിറ്റോറിയലില്‍ പറയുന്നു. പിണറായി ഭരണത്തില്‍ മികച്ച മാതൃക കാട്ടിയെന്ന് സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിന്റെ പാത പിന്തുടരുമെന്നും ലേഖനത്തില്‍ പറയുന്നു. അടുത്ത തവണയും ഇതേ കൂട്ടായ പരിശ്രമം ആവര്‍ത്തിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.

കിഫ്ബി ഉള്‍പ്പെടുത്തിയ ഇടപെടലിനെ ലേഖനത്തില്‍ പ്രശംസിക്കുന്നു. യുഡിഎഫ് ബിജെപി ബന്ധവും ലേഖനത്തില്‍ ആരോപിക്കുന്നു. 10 സീറ്റിലെങ്കിലും ബിജെപിയുടെ സഹായം കൊണ്ടാണ് യുഡിഎഫ് വിജയിച്ചതെന്നാണ് ആരോപണം.
Previous Post Next Post