കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു

 

ഇടുക്കി : വണ്ടൻമേട് പുളിയൻമല അപ്പാപ്പൻപടിയിൽ കാറിനു മുകളിൽ മരം വീണ് ഒരാൾ മരിച്ചു.തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യൻ (62) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയും കാറ്റും ആയിരുന്നു അപകട കാരണം അപകടം ഉണ്ടായ ഉടൻ തന്നെ വണ്ടൻമേട് പോലീസും , ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനത്തിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു  മലയോര റോഡുകളിൽ വളരെ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഈ കാലാവസ്ഥയിൽ ഒഴിവാക്കുക. ഏതു സമയത്തും വഴികൾ ബ്ലോക്ക് ആകാം. മണ്ണ് ഇടിയാൻ സാധ്യതയുള്ളതോ, മരങ്ങളുടെ കീഴിലോ വാഹനങ്ങൾ നിർത്തിയിടരുത്. എന്നും അധികാരികൾ അറിയിച്ചു
أحدث أقدم