ബേപ്പൂരില്‍ നിന്ന് പോയ ബോട്ട് മംഗലാപുരം തീരത്ത് കണ്ടെത്തി
ബോട്ടിലുള്ളവർ സുരക്ഷിതർ
ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയി കനത്ത കടൽക്ഷോഭത്തിൽ കാണാതായ അജ്മീർ ഷാ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.
മംഗലാപുരം തീരത്ത് ബോട്ട് കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട് നിയുക്ത ബേപ്പൂർ എംഎൽഎ പി.എ. മുഹമ്മദ് റിയാസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്
ബോട്ട് ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ നങ്കൂരമിട്ടിരിക്കയാണെന്നും എല്ലാവരും സുരക്ഷിതരാണെന്നം റിയാസ് അറിയിച്ചു.