കനത്ത തോൽവി; കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമാകും




തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റ ആവശ്യം ശക്തമായേക്കും. നേതൃത്വത്തിനെതിരെ കൂടുതൽ പൊട്ടിത്തെറി കോൺഗ്രസിൽ പ്രതീക്ഷിക്കാം. പട നയിച്ചു പരാജയപ്പെട്ട രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുള്ള സാധ്യത കുറവാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിയെ മാറ്റണമെന്ന ആവശ്യവും കൂടുതൽ ശക്തമാകും. 

ഉടൻ ചേരുന്ന കെപിസിസി രാഷ്ട്രീയ കാര്യ സമിതി തോൽവി വിശദമായി ചർച്ച ചെയ്യും. ചെന്നിത്തല മാറിയാൽ വി ഡി സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കു പരിഗണിക്കാൻ ഇടയുണ്ട്.


أحدث أقدم