ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ തീപിടിച്ചു

 

ആലപ്പുഴ: ഓടിക്കൊണ്ടിരുന്നതിനിടയില്‍ ഓട്ടോറിക്ഷയില്‍ തീപിടിച്ചു.

യാത്രക്കാരെയും കൊണ്ട് ആലപ്പുഴയില്‍ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎല്‍ 02 എജി1766 എന്ന രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചത്.

ഉടുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ഫെഡറല്‍ ബാങ്കിന് മുന്‍ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയുടെ പിന്‍സിറ്റിനടിയില്‍ എന്‍ജിന്‍ ഭാഗത്ത് നിന്നുമാണ് പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ യാത്രക്കാരെ ഇറക്കിയ ശേഷം ഫയര്‍ഫോഴ്‌സിനെ വിളിക്കുകയും തൊട്ടടുത്ത കടകളില്‍ നിന്നും വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു.

തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ് വാഹനം. വളരെ വേഗത്തിലെത്തിയ ആലപ്പുഴ ഫയര്‍ & റെസ്‌ക്യു ടീം വെള്ളം പമ്ബ് ചെയ്ത് തീ അണച്ചതിനാല്‍ ഓട്ടോയുടെ ഇന്ധന ടാങ്കിലേയ്ക്ക് തീ പടര്‍ന്ന് വലിയ അപകടം ഉണ്ടായില്ല.
Previous Post Next Post