കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ ചുങ്കക്കുന്ന് സ്വദേശിയാണ്. ഭാര്യ ഏലിക്കുട്ടി. മക്കൾ മേഴ്സി, മനോജ്. മരുമക്കൾ ജെയ്മോൻ, സോൾജി.
കണ്ണൂർ കേളകം ചുങ്കക്കുന്ന് സ്വദേശിയായ കൊട്ടാരം മാത്യു എന്ന മകാരം മത്തായി 1988ൽ ആണ് മ’ യിൽ തുടങ്ങുന്ന വാക്കുകൾ ഉപയോഗിച്ച് മണിക്കുറുകളോളം സംസാരിക്കാൻ ആരംഭിച്ചത്. 1992ൽ തിരുവനന്തപുരത്ത് എട്ടുമണിക്കൂർ തുടർച്ചയായി ‘മ’ കാരത്തിൽ സംസാരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി. മുഴുവൻ വാക്കുകളും വരികളും ‘മ’ യിൽ തുടങ്ങുന്ന 176 പേജുള്ള പുസ്‌തകം ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈ പുസ്തകം ഗിന്നസിൽ സ്‌ഥാനം പിടിക്കുകയുണ്ടായി.