അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ നാളെ





ഗുവാഹത്തി: അസമില്‍ ഹിമന്ദ ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷിയോഗത്തിലായിരുന്നു തീരുമാനം. സര്‍ബാനന്ദ സോനോവാളാണ് ഹിമന്ദ ബിശ്വ ശർമ്മയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചത്. സത്യപ്രതിജ്ഞ നാളെ നടക്കും. 

2016 ലാണ് അസം സംസ്ഥാനത്തിന്‍റെ അധികാരത്തിലേക്ക് ബിജെപി കടന്ന് വരുന്നത്. സർബാനന്ദ സോനോവാള്‍ ആയിരുന്നു ബിജെപിയുടെ മുഖ്യമന്ത്രി. 

126 അംഗ നിയമസഭയില്‍ അഞ്ച് വര്‍ഷത്തെ ഭരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ എഴുപത്തിയഞ്ചും കോണ്‍ഗ്രസ് സഖ്യത്തിന് അൻപതും സീറ്റുമാണ് നേടിയത്. 


أحدث أقدم