കോട്ടയം : മുണ്ടക്കയം പോലീസിൻ്റെ കൊള്ളരുതായ്മകൾ ചൂണ്ടിക്കാട്ടിയ ന്യൂസ് ചാനലിന് എതിരെ വ്യാജ പ്രചാരണത്തിനെതിരെ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായി രംഗത്തെത്തി
മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ കഴിഞ്ഞ നാളുകളില്‍ കാണിച്ച കൊള്ളരുതായ്മ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ തേര്‍ഡ് ഐ ന്യൂസിനെതിരെ മുണ്ടക്കയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പിക്ചർ ഹൗസ് ന്യൂസ് എന്ന ഫെയ്സ് ബുക്ക് പേജ് വഴി ദുഷ്പ്രചരണം നടത്തുന്നത് ഇതിനെതിരെ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് കേരളത്തിലെ ഓൺലൈൻ മീഡിയ സംഘടനയായ മലയാളം ഓൺലൈൻ മീഡിയ സംസ്ഥാന കമ്മറ്റി വ്യക്തമാക്കി
കേരളത്തിലെ ഒരു പൊലീസുകാരനെയും പറ്റിയും സത്യത്തിന് നിരക്കാത്തതോ തെളിവുകള്‍ ഇല്ലാത്തതോ ആയ വാര്‍ത്ത തേര്‍ഡ് ഐ ന്യൂസ് നാളിത് വരെ പ്രസിദ്ധീകരിച്ചിട്ടില്ല. വ്യാജപ്രചരണമെന്ന് പറഞ്ഞ് നിരത്തിയ ആക്ഷേപങ്ങൾക്ക് ചുട്ട മറുപടി തേർ ഐ ന്യൂസ് നൽകി
മുണ്ടക്കയം എസ് എച്ച് ഒ ആയിരുന്ന ഷിബുകുമാര്‍ കൈക്കൂലിക്കേസില്‍ അറസ്റ്റലാകുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മുണ്ടക്കയത്ത് വന്‍ കൈക്കൂലിയാണെന്നും, മുണ്ടക്കയം സിഐയും എസ് ഐയും കൈക്കൂലിക്കാരാണെന്നും തേര്‍ഡ് ഐ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത പുറത്ത് വിട്ട് ആറ് മാസങ്ങള്‍ക്ക് ശേഷം ഷിബുകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു, അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്. സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ പലരും മാസ്‌ക് വയ്ക്കുന്നില്ല
ഫോട്ടോ സഹിതം പുറത്ത് വിട്ട വാര്‍ത്തയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടത് എന്നും തേര്‍ഡ് ഐ ന്യൂസ് വ്യക്തമാക്കി
ക്യാന്റീന്റെ പേരും പറഞ്ഞ് പല വ്യാപാരികളേയും ഭീഷണിപ്പെടുത്തി പണം പിരിച്ചിരുന്നു. ഇത് മുണ്ടക്കയത്തെ വ്യാപാരികളോട് ചോദിച്ചാലും ഉത്തരം ലഭിക്കുന്ന കാര്യമാണ്.
ഇപ്പോഴും മുണ്ടക്കയത്തെ പല പൊലീസുകാര്‍ക്കും ചാരായ മാഫിയ ഉള്‍പ്പെടെ ഉള്ളവരുമായി ഇടപാടുകളുള്ള വിവരം തേര്‍ഡ് ഐ ന്യൂസിന് കൃത്യമായി അറിയാം എന്നും ചാനൽ അറിയിച്ചു
വാഹന പരിശോധനയുടെയും മറ്റും ഭാഗമായി പല സ്ഥലങ്ങളില്‍ നിന്നും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പണം വാങ്ങിയതിന്റെ കൃത്യമായ വിവരങ്ങൾ തേര്‍ഡ് ഐ ന്യൂസിന്റെ പക്കലുണ്ടെന്നും തേർഡ് ഐ ന്യൂസ് വ്യക്തമാക്കി
കൊലപാതക കേസിലെ പ്രതി മുണ്ടക്കയം സ്റ്റേഷന്റെ 50 മീറ്റര്‍ ചുറ്റളവില്‍ ചീട്ട് കളി കേന്ദ്രം നടത്തുന്നതായി തേര്‍ഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടിരുന്നു.
തേര്‍ഡ് ഐ ന്യൂസിനെതിരെ വാര്‍ത്ത വരുന്നതിന് പിന്നില്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനിലെ കുബുദ്ധികളായ ചില പൊലീസുകാര്‍ക്ക് പങ്കുണ്ടെന്നും തേർഡ് ഐ ന്യൂസ് വ്യക്തമാക്കി
സത്യസന്ധമായി യഥാർത്ഥ വാർത്തകൾ തെളിവു സഹിതം പുറത്ത് കൊണ്ടുവരുന്ന പാമ്പാടിക്കാരൻ ന്യൂസ് ഉൾപ്പെടെ ഉള്ള ഓൺലൈൻ ന്യൂസ് ചാനലുകൾ ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ല എന്നും വ്യാജ പ്രചരണം നടത്തുന്നവർ മനസിലാക്കിയാൽ നന്ന്