ചാലക്കുടി: കോവിഡ് ഭീതിയെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തില്‍ വയോധിക കിണറ്റില്‍ ചാടി. കൊരട്ടി മൂടപ്പുഴ ഡാമിന് സമീപത്ത് താമസിക്കുന്ന 72 വയസ്സായ ത്രേസ്യാമ്മയാണ് കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.
വീടിന് സമീപത്തെ പറമ്ബിലെ കിണറ്റില്‍ ബുധനാഴ്ച ഉച്ചക്ക് 2.30ഓടെ ഇവര്‍ ചാടുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. കാലിന് പരിക്കേറ്റ ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ വീട്ടില്‍ നാലുപേര്‍ക്ക് കോവിഡ് പോസറ്റിവായിരുന്നു.