സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ഡിജിറ്റലായി ക്ലാസ് ആരംഭിക്കും.

 



തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ഡിജിറ്റലായി ക്ലാസ് ആരംഭിക്കും. പ്രഖ്യാപനം പുതിയ സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും . 
ഒമ്പതാം ക്ലാസുവരെ കഴിഞ്ഞ വർഷത്തെ പാഠഭാഗങ്ങൾ ഓർമിപ്പിക്കുന്ന ബ്രിഡ്ജ് കോഴ്സുകളായിരിക്കും ആദ്യം . 

പത്താം ക്ലാസിൽ ബ്രിഡ്ജ് കോഴ്സുണ്ടാകില്ല  ഒരേ സമയം കേന്ദ്രീകൃത ക്ലാസുകളും സ്കൂൾ തലത്തിൽ അധ്യാപ കർ നേരിട്ട് നടത്തുന്ന ഓൺ ലൈൻ ക്ലാസുകളും വേണമെന്ന നിർദേശവുമുണ്ട് . 

തുടർച്ചയായ വിലയിരുത്തൽ നടത്തുന്ന വിധത്തിലാകണം ക്ലാസ് ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതി ശുപാർശയിൽ കെറ്റ് വ്യക്തമാക്കി . 

ഓരോ ഡിജിറ്റൽ ക്ലാസിനും മുന്നോടിയായി അഞ്ച് മിനിറ്റ് ദൈർഘ്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഉള്ള നിർദേശങ്ങളും ഉണ്ടാകും .
Previous Post Next Post