രണ്ട് പെണ്‍ മക്കള്‍ക്ക് കൂടുതല്‍ സ്വത്ത് കിട്ടുന്ന തരത്തിലായിരുന്നു ആദ്യം വില്‍പത്രം തയ്യാറാക്കിയിരുന്നത്. എന്നാല്‍ ആരോഗ്യ സ്ഥിതി വഷളായപ്പോള്‍ പരിചരിച്ചിരുന്നത് കെ ബി ഗണേഷ് കുമാറായിരുന്നു. ഈ സമയത്ത് രണ്ടാമത് ഒരു വില്‍ പത്രം തയ്യാറാക്കിയെന്നും അതില്‍ കൂടുതല്‍ സ്വത്ത് ഗണേഷിന് കിട്ടും വിധമാണെന്നുമാണ് പരാതി.
തര്‍ക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടര്‍ന്നാണെന്നാണ് വിവരം. കുടുംബ പ്രശ്നങ്ങളെ പറ്റി സംസാരിക്കാനില്ലെന്ന് ഉഷ മോഹന്‍ദാസ്പറഞ്ഞു. പരാതിയെ കുറിച്ച് പ്രതികരിക്കാന്‍ ഗണേഷും തയ്യാറായിട്ടില്ല