കൊല്ലം: ചെല്ലാനത്ത് കടല്‍ക്ഷോഭം രൂക്ഷം; വീടുകളും ആരാധനാലയങ്ങളും വെള്ളത്തിലായി.
ശക്തമായ മഴയ്‌ക്കൊപ്പം ചെല്ലാനത്ത് കടലാക്രമണം രൂക്ഷമായി. ബസാര്‍, കമ്പനിപ്പടി മേഖലകളിലാണ് 50 മീറ്ററോളം കടല്‍ കയറിയത്. നിരവധി വീടുകളിലും വഴികളിലും വെള്ളം കയറി. അന്ധകാരനഴി സെൻ്റ് സേവ്യേഴ്സ് പള്ളിയിലും വെള്ളം കയറി.
കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന ചെല്ലാനത്ത ആളുകളെ ക്യാംപുകളിലേക്ക് മാറ്റുന്നതും ദുഷ്‌കരമാണ്. 60 ശതമാനത്തോളമാണ് ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗമുള്ളവരെയും, നിരീക്ഷണത്തില്‍ ഉള്ളവരെയും, രോഗമില്ലാത്തവരെയും വേര്‍തിരിച്ചാണ് ക്യാംപുകളിലേക്ക് മാറ്റുന്നത്.