ഇരുപതോളം ആൾക്കാർ ചേർന്ന് പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്നു കൊല ചെയ്യപ്പെട്ടത് പതിനഞ്ചോളം കേസിലെ പ്രതി


 NEWS DESK

കടയ്ക്കാവൂർ : കടയ്ക്കാവൂർ കവലയൂര്   മണമ്പൂർ വില്ലേജിൽ യുവാവിനെ വെട്ടിക്കൊന്നു.പെരുംകുളം മിഷൻ കോളനി കല്ലറത്തോട്ടം വീട്ടിൽ ഫ്രാൻസിസിന്റെ മകൻ ജോഷി (37) ആണ് കൊല്ലപ്പെട്ടത്. 

ഇന്ന് രാവിലെയാണ് സംഭവം. ഇരുപതോളം പേർ ചേർന്ന് ജോഷിയെ ഓടിച്ചു ജോഷിയുടെ വീട്ടിലേക്കുള്ള വഴിയിലിട്ടാണ് വെട്ടിയതെന്നാണ് വിവരം . കയ്യിലും കാലിലുമൊക്കെ ഗുരുതരമായി വെട്ടേറ്റ ജോഷിയെ പോലീസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൊലപാതകം, വധശ്രമം, മോഷണം, കവർച്ച, കഞ്ചാവു കടത്ത് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 ഓളം കേസുകളിലെ പ്രതിയാണ് ജോഷിയെന്ന് പോലീസ് പറയുന്നു.
Previous Post Next Post