സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്‌ത് അശ്ലീല വീഡിയോ നിർമ്മിച്ചു; തിരുവനന്തപുരത്ത് തന്ത്രി പിടിയിൽ


തിരുവനന്തപുരം: സ്‌ത്രീകളുടെ ചിത്രം അശ്ലീല വീഡിയോയുമായി മോർഫ് ചെയ്‌ത് സൂക്ഷിച്ച തന്ത്രി പിടിയിൽ. നെയ്യാറ്റിൻകര മഞ്ചവിളാകം വിഷ്‌ണു പോറ്റി എന്ന വിഷ്‌ണുവിനെയാണ് (22) നാട്ടുകാർ പിടികൂടി കാട്ടാക്കട പോലീസിൽ ഏൽപ്പിച്ചത്. ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തി.
മൈലോട്ടുമൂഴിയിൽ ജ്യോതിഷാലയം നടത്തുകയായിരുന്ന വിഷ്‌ണു ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നവരുടെയും ജ്യോതിഷാലയത്തിൽ എത്തുകയും ചെയ്യുന്ന സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ചാണ് അശ്ലീല വീഡിയോയുമായി മോർഫ് ചെയ്‌തിരുന്നത്. മോർഫ് ചെയ്‌ത ദൃശ്യങ്ങൾ ലാപ്‌ടോപ്പിൽ സൂക്ഷിക്കുകയും ചെയ്‌തു.


ലാപ്‌ടോപ്പുകളിലും പെൻഡ്രൈവുകളിലുമായിട്ടാണ് വീഡിയോ ദൃശ്യങ്ങൾ വിഷ്‌ണു സൂക്ഷിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തിയ ഒരാൾക്ക് അവിടെ നിന്നും മെമ്മറി കാർഡ് ലഭിച്ചിരുന്നു. മെമ്മറി കാർഡ് പരിശോധിച്ചപ്പോൾ മൈലോട്ടുമൂഴിയിൽ ജ്യോതിഷാലയത്തിലും സമീപത്തെ ഒരു ക്ഷേത്രത്തിലും എത്തിയിരുന്ന സ്‌ത്രീയുടെ മോർഫ് ചെയ്‌ത വീഡിയോ ലഭിച്ചു.
പോലീസ് നടത്തിയ പരിശോധനയിൽ വിഷ്‌ണുവിൻ്റെ പക്കൽ നിന്നും മോർഫ് ചെയ്‌ത നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. ഇയാളിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവ്, മെമ്മറി കർഡുകൾ, ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വിശദമായി പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
أحدث أقدم