ചങ്ങനാശേരി പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ കേട്ടില്ല. ചങ്ങനാശേരിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്നും എൻഎസ്എസിന്റെ പേര് പറയാതെ വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അവരുടെ ലക്ഷ്യത്തിനൊപ്പം കേരളത്തെയും ഏത്തിക്കാനായി.
തന്നെ തകര്‍ക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തവരാണ് ആലപ്പുഴ ജില്ലയിലെ കോണ്‍ഗ്രസുകാരെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍.
തന്നോട് ക്രൂരത കാണിച്ച ഒറ്റ കോണ്‍ഗ്രസുകാരനും ആലപ്പുഴ ജില്ലയില്‍ നിന്ന് ജയിച്ചിട്ടില്ല. രമേശ് ചെന്നിത്തല ദു:ഖിപ്പിച്ചിട്ടില്ല. അതിൻ്റെ മെച്ചമുണ്ടുതാനും.
വ്യക്തിപരമായി പലപ്പോഴും അധിക്ഷേപിച്ച് ചോരയ്ക്കായി കോണ്‍ഗ്രസുകാര്‍ കൊതിച്ചു. കോണ്‍ഗ്രസിന്റെ അധ:പതനത്തില് ദു:ഖമുണ്ട്. ആ ദേശീയ പാര്‍ട്ടി വളരേണ്ടതാണെന്നും വെളളാപ്പളളി പറഞ്ഞു.
ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെങ്കില്‍ അത് അവരുടെ നയത്തിന്റെ പ്രശ്നമാണ്. ഓരോ സ്ഥാനാര്‍ത്ഥികളേയും സമുദായങ്ങള്‍ പങ്കിട്ടെടുക്കുകയാണ്. അങ്ങനെ നിര്‍ത്തുമ്പോള്‍ ഇവിടത്തെ അടിസ്ഥാന വര്‍ഗം അവരെ ഒറ്റപ്പെടുത്തും. കഴിഞ്ഞ നിയമസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു ഈഴവനും ഉണ്ടായിരുന്നില്ല. ഇത്തവണ ഒരു ബാബു കഷ്ടിച്ച് ജയിച്ചെങ്കില്‍ അത് ദൈവകാരുണ്യം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിനകത്ത് പിന്നാക്ക വീഭാഗത്തില്‍ നിന്നും ഇരുപത്തിനാലോളം പേർ ജയിച്ചുവന്നിട്ടുണ്ട്. ചങ്ങനാശേരിക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന കുറേ നേതാക്കളായിരുന്നു കോണ്‍ഗ്രസില്‍. ചേട്ടന്‍ തന്നെ എംഎല്‍എയാക്കി, മന്ത്രിയാക്കി എന്നുപറഞ്ഞ നടന്ന ശിവകുമാര്‍ കടപുഴകി താഴത്തേക്ക് വീണില്ലേയെന്നും വെളളാപ്പളളി പരിഹസിച്ചു.
കെ ടി ജലീലിന്റെ ജയം സാങ്കേതികം മാത്രമാണ്. മേഴ്സിക്കുട്ടിയമ്മയുടെ തോല്‍വി അര്‍ഹതപ്പെട്ടതാണ്. എൽഡി എഫിന്റെ നെഞ്ചിലാണ് സവര്‍ണശക്തികള്‍ ആഞ്ഞുകുത്തിയത്. എന്നാല്‍ അതൊന്നും പിണറായി സര്‍ക്കാരിന് ഏറ്റില്ല. നന്ദികേടേ അതാണ് ചങ്ങനാശേരി. ചങ്ങനാശേരി പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ കേട്ടില്ല. ചങ്ങനാശേരിക്ക് ഒരു പ്രസക്തിയുമില്ലാതായി. ചാനലുകളും സവര്‍ണ അജണ്ടയ്ക്ക് വിധേയരായെന്നും വെളളാപ്പളളി പറഞ്ഞു.