വാഹനപരിശോധന നടത്തുകയായിരുന്ന ഈരാറ്റുപേട്ട പ്രിന്‍സിപ്പല്‍ എസ്‌ഐയ്ക്ക് ആണ് ബൈക്ക് ഇടിച്ച് പരിക്കേറ്റത്.. അമിതവേഗത്തിലെത്തിയ ബൈക്കാണ് എസ്‌ഐ വി ബി അനസിനെ ഇടിച്ചിട്ടത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി.
മുട്ടം ജംഗ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്നു എസ്‌ഐയും സംഘവും. സെന്‍ട്രല്‍ ജംഗ്ഷന്‍ ഭാഗത്ത് നിന്നും അമിത വേഗത്തിലെത്തിയ ഡിസ്‌കവര്‍ ബൈക്ക് എസ്‌ഐയുടെ കാല്‍ മുട്ടില്‍ ഇടിക്കുകയായിരുന്നു. ഇടിയേറ്റ് എസ്‌ഐ റോഡില്‍ വീണു.
ഇടിച്ചിട്ട വാഹനം തൊടുപുഴ റോഡിലേയ്ക്ക് നിര്‍ത്താതെ അമിത വേഗത്തില്‍ പോയി. പരിക്കേറ്റ എസഐയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടിന്റെ ലിഗ്മെന്റിന് പരിക്കുള്ളതായി പരിശോധനയില്‍ കണ്ടെത്തി.
ഇടിച്ചിട്ട വാഹനം കണ്ടെത്താനുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി.