അർഹിച്ചത് മാത്രമെ കൊടുക്കാൻ പറ്റൂ’; ജനം ടിവിക്കെതിരായ നിലപാടിൽ സുരേഷ് ​​ഗോപിയെ തള്ളി സം​ഘപരിവാർ അനുകൂല അക്കൗണ്ടുകൾ



കൊച്ചി: ലക്ഷദ്വീപ് വിഷയത്തിൽ ജനം ടിവി നടൻ പൃഥ്വിരാജിനെതിരായി എഴുതിയ ലേഖനത്തിനെതിരെ നിലപാട് സ്വീകരിച്ച ബിജെപി നേതാവ് സുരേഷ് ​ഗോപിയെ തള്ളി സംഘപരിവാർ അനുകൂല അക്കൗണ്ടുകൾ. അർഹിച്ച രീതിയിലുള്ള പ്രതികരണമാണ് പൃഥ്വിരാജിനെ നൽകിതെന്നാണ് ചില സംഘപരിവാർ അക്കൗണ്ടുകളിൽ നിന്ന് വന്നിരിക്കുന്ന കമന്റുകൾ. വിമർശനങ്ങൾ ശക്തമായതിന് പിന്നാലെ ജനം ടിവി ലേഖനം പിൻവലിച്ചിരുന്നു.

സുരേഷ് ഗോപി പറഞ്ഞത്:

”ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. ‘

‘വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയിൽ ഞാൻ അപേക്ഷിക്കുന്നു! 
സംഭവത്തില്‍ സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരനായ എന്‍ എസ് മാധവന്‍ രംഗത്തുവന്നിരുന്നു. മലയാളത്തിലെ മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ മൗനം പാലിക്കവെയാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ആക്രമണം നേരിട്ട പൃഥിയെ സുരേഷ് ഗോപി പിന്തുണച്ചതെന്നാണ് എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.
ഇത്തരത്തില്‍ മാനുഷികപരമായി ചിന്തിക്കുന്ന സുരേഷ് ഗോപി അധികകാലം വിദ്വേഷപരമായ ബിജെപിയില്‍ തുടരാന്‍ സാധ്യതയില്ല. രാഷ്ട്രീയം മാറ്റി വെച്ചാല്‍ സുരേഷ് ഗോപിയുടെ ബാക്കി കാര്യങ്ങളോട് തനിക്ക് ബഹുമാനമാണെന്നും മാധവന്‍ കൂ്ട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് എനിക്ക് അയാളെ ഇഷ്ടമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ബാക്കി കാര്യങ്ങളെല്ലാം നല്ലതാണ്. സുരേഷ് ഗോപിയുടെ മനാനുഷികത എല്ലാവരും കണ്ടതാണ്. നേക്കൂ, മലയാളത്തിലെ ബാക്കി ഒരു സൂപ്പര്‍ സ്റ്റാറുകളും പൃഥ്വിരാജിനെ പിന്തുണച്ച് രംഗത്തെത്തിയില്ല. സ്വന്തം പാര്‍ട്ടിയായ ബിജെപിയാണ് പൃഥ്വിയെ ആക്രമിച്ചത്. എന്നിട്ടും അദ്ദേഹം പിന്തുണച്ചു. വിദ്വേഷപരമായ ബിജെപി എന്ന പാര്‍ട്ടിയില്‍ സുരേഷ് ഗോപി അധികകാലം തുടരില്ലെന്നാണ് ഞാന്‍ കരുതുന്നത്.’

എന്‍ എസ് മാധവന്‍

Previous Post Next Post