മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റർ മാമ്മൻ വർഗീസ് അന്തരിച്ചു

 

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്ററും മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷറും, മുൻ മാനേജിങ് എഡിറ്ററുമായ തയ്യിൽ കണ്ടത്തിൽ മാമ്മൻ വർഗീസ് (91) അന്തരിച്ചു.

മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ പൗത്രനും കെ.എം. വർഗീസ് മാപ്പിളയുടെ പുത്രനുമാണ് . 
സംസ്കാരം പിന്നീട്.
 
 1955 ൽ മനോരമയിൽ മാനേജരായി ചുമതലയേറ്റു .1965 ൽ ജനറൽ മാനേജരും 1973 ൽ മാനേജിങ് എഡിറ്ററുമായി. നിരവധി വിദേശ രാജ്യങ്ങളിൽ നിന്നും പത്രപ്രവർത്തനം, അച്ചടി, ബിസിനസ് എന്നിവയിൽ പരിശീലനം നേടിയിട്ടുണ്ട്.ന്യൂസ് പേപ്പർ മാനേജ്മെന്റിൽ ഇംഗ്ലണ്ടിലെ തോംസൺ ഫൗണ്ടേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.

ഐഇഎൻഎസ് പ്രസിഡൻ്റ്, എബിസി ചെയർമാൻ, എൽ ഐ സി ദക്ഷിണമേഖല ഉപദേശക സമതിയംഗം, ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി- വർക്കിംഗ് കമ്മിറ്റിയംഗം, മാങ്ങാനം മന്ദിരം ആശുപത്രി ചെയർമാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Previous Post Next Post