കണ്ണൂര്‍: ലോക്ക് ഡൗൺ കാലത്ത് അവശ്യയാത്രക്ക് വേണ്ടി കഴിഞ്ഞ ദിവസം കണ്ണൂരിൽ ലഭിച്ച ഇ- പാസ് അപേക്ഷ പൊലീസിനെ ശരിക്കുമൊന്ന് ഞെട്ടിച്ചു.
കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു ഇരിണാവ് സ്വദേശിയായ അപേക്ഷകന്റെ ആവശ്യം. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എ എസ് പിക്കു കൈമാറി. കക്ഷിയെ കൈയോടെ പൊക്കാന്‍ വളപട്ടണം പോലീസിനു നിര്‍ദേശവും നല്കി.
അധികം വൈകാതെ പൊലീസ് വിചിത്രമായ ആവശ്യം ഉന്നയിച്ച അപേക്ഷകനെ കണ്ടെത്തി കണ്ണൂര്‍ എ എസ് പി ഓഫീസിലെത്തിച്ചു. എഎസ്പി യുടെ സാന്നിധ്യത്തിൽ കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തിലെ തമാശ മനസിലായത്. വൈകുന്നേരം 'സിക്സ് ഒ ക്ലോക്കിന് ' പുറത്തിറങ്ങണം എന്നാണ് പിടിയിലായ ആൾ എഴുതാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, എഴുതി വന്നപ്പോള്‍ 'സിക്സ്' സെക്സ് എന്ന്ന്്ആയിപ്പോയി.
ടൈപ്പ് ചെയ്തപ്പോൾ സംഭവിച്ച തെറ്റ് മനസിലാക്കാതെ അപേക്ഷ സമർപ്പിക്കുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. കാര്യം മനസിലായ പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകനെ വിട്ടയച്ചു.