കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് പടരുന്നു; ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു



ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആശങ്കയായി അപൂര്‍വ ഫംഗസും. മ്യൂക്കോര്‍മൈക്കോസിസ് എന്ന ഫംഗസ് രോഗമാണ് കോവിഡ് ഭേദമായവരില്‍ വര്‍ധിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിക്കുകയും ചെയ്തു.
ഗുജറാത്തിലും ഡല്‍ഹിയിലും ഇത്തരത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മനുഷ്യരുടെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.
കടുത്ത പ്രമേഹ രോഗികളിലാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഇരുന്നൂറിലധികം പേരില്‍ ഈ രോഗബാധ സ്ഥിരീകരിച്ചതായാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കുന്ന വിവരം.
Previous Post Next Post