തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനെ ബോംബെറിഞ്ഞു കൊലപ്പെടുത്തി






തിരുവനന്തപുരം കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനെ അയല്‍വാസി ബോംബെറിഞ്ഞ് കൊലപ്പെടുത്തി.
അരുവിയോട് സ്വദേശി വര്‍ഗീസാണ് മരിച്ചത്.

സംഭവത്തില്‍ അയല്‍വാസിയായ സെബാസ്റ്റ്യനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇവര്‍ തമ്മില്‍ വര്‍ഗീസിന്റെ ശവപ്പെട്ടി കട നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കം നിലനിന്നിരുന്നു.

ഇതേ തുടര്‍ന്നാണ് സെബാസ്റ്റ്യന്‍ ഇന്നു രാവിലെ ഭാര്യ നോക്കി നില്‍ക്കേ വർഗീസിന്റെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്.

ബോംബ് പൊട്ടിയതോടെ തീ പടര്‍ന്നു. ശരീരമാസകലം പൊള്ളലേറ്റ വര്‍ഗീസിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പൊലിസ് സെബാസ്റ്റ്യനെ ചോദ്യം ചെയ്തു വരികയാണ്.


Previous Post Next Post