കോവിഡ് പ്രതിരോധം: സർക്കാരിന് ഏഴിന് നിർദ്ദേശങ്ങളുമായി ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ.




തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാനവവിഭവശേഷി ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. 

രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. അല്ലാത്തപക്ഷം ഗുരുതര സാഹചര്യം നേരിടേണ്ടിവരും. 

കോവിഡ് മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിലെത്തി. ഈ സാഹചര്യത്തില്‍ 18 - 44 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതുള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളാണ് കെജിഎംഒഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്.


Previous Post Next Post