രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. അല്ലാത്തപക്ഷം ഗുരുതര സാഹചര്യം നേരിടേണ്ടിവരും.
കോവിഡ് മുന്നണിപ്പോരാളികള്‍ നേരിടുന്നത് വന്‍ ഭീഷണിയാണ്. പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിലെത്തി. ഈ സാഹചര്യത്തില്‍ 18 - 44 പ്രായക്കാര്‍ക്കുള്ള വാക്സിനേഷന്‍ എത്രയും വേഗം മുന്‍ഗണന വിഭാഗങ്ങളെ നിശ്ചയിച്ച് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം എന്നതുള്‍പ്പെടെ ഏഴ് നിര്‍ദേശങ്ങളാണ് കെജിഎംഒഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്.