രാജ്യത്ത് കൊറോണയുടെ പ്രതിദിന വ്യാപനം കുറയുന്നു.






ന്യൂഡൽഹി: രാജ്യത്ത് കൊറോണ വ്യാപനം കുറയുന്നു. പ്രതിദിന രോഗബാധിതർ തുടർച്ചയായ രണ്ടാം ദിവസവും ഇന്ന് മൂന്ന് ലക്ഷത്തിൽ താഴെയാണ്. 24 മണിക്കൂറിനിടെ 2,63,533 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,52,28,996 ആയി. രോഗമുക്തി നിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 4,22,436 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 2,11,74,076 പേർ ഇതുവരെ രോഗമുക്തി നേടി.

രാജ്യത്ത് കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 4,329 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 2,78,719 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,69,223 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകൾ 31,82,92,881 ആയി ഉയർന്നു. രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. ഇതുവരെ 18,44,53,149 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗികളുടെ എണ്ണം കുറയുകയാണ്. രോഗവ്യാപനം കൂടുതലായുണ്ടായിരുന്ന കേരളത്തിലടക്കം രോഗമുക്തി നിരക്ക് കൂടിയിരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസത്തിന്റെ സൂചനയാണ്. അതിനിടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ നടപടി ക്രമങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.



أحدث أقدم