ഉദ്ഘാടനം ഒടുവിൽ ഉപേക്ഷിച്ചു, മെഡിക്കൽ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

 ‍


കോട്ടയം  ‍ മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള ഉദ്ഘാടനം ഒടുവിൽ ഉപേക്ഷിച്ചു,  കോട്ടയം മെഡിക്കൽ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു.  

അമേരിക്കൻ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്ര ‍സര്ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചാണ്;  ഓക്‌സിജന്‍ പ്ലാന്റ് നിർമിച്ചത്.

നിലവിലെ ഓക്‌സിജന്‍ ആവശ്യകതയുടെ 50 ശതമാനമാണ് പ്ലാന്റില്‍ നിന്ന് ലഭ്യമാകുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെയാണ് പ്ലാന്റ് യാഥാര്‍ത്ഥ്യമായത്.അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍ സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള പ്ലാന്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. മിനിറ്റില്‍ 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകും.

നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്‌സിജന്‍ വിതരണം. കൊവിഡ് പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജ് നേരിട്ട പ്രതിസന്ധിക്കാണ് ഭാഗിക പരിഹാരമാകുന്നത്.അമേരിക്കന്‍ നിര്‍മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും, നിര്‍മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും ചെലവഴിച്ചു.


പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തുനിന്ന് വാങ്ങേണ്ടി വരുന്ന ഓക്‌സിജന്റെ അളവ് പകുതിയായി കുറയ്ക്കാം.
أحدث أقدم