പാലക്കാട് :പാലക്കാട് പ്ലാച്ചിമടയിൽ അടച്ചു പൂട്ടിയ കൊക്കകോള പ്ലാന്‍റ് കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റുന്നു. 600 പേർക്ക് കിടക്കാൻ കഴിയുന്ന കോവിഡ് ചികിത്സാ കേന്ദ്രമാണ് ഇവിടെ സജ്ജമാവുന്നത്. കൊക്കകോള കമ്പനിയുടെ സഹകരണത്തോടെയാണ് ചികിത്സ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
2004ൽ അടച്ചു പൂട്ടിയ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കെട്ടിടങ്ങളെല്ലാം വെറുതെ കിടക്കുകയാണ്. ഇത് ചികിത്സാ കേന്ദ്രമാക്കി മാറ്റാൻ നടപടി ആരംഭിച്ചു. പാലക്കാട് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കൊക്കകോള കമ്പനി ചികിത്സ കേന്ദ്രമാക്കി മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.