മാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്കി. കെപിസിസി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് ആവശ്യം.
യൂത്ത് കോണ്‍ഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയക്ക് കത്ത് നല്‍കിയത്. യുഡിഎഫ് കണ്‍വീനറെ മാറ്റണം, ജംബോ, ഡിസിസി തുടങ്ങിയ കമ്മിറ്റികള്‍ പിരിച്ചു വിടണം, കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായാണ് സൂചന. ഇതിനിടെ ഇത്തരമൊരു കത്ത് നൽകിയിട്ടില്ലെന്നും ചില നേതാക്കൾ പറയുന്നുണ്ട്.