അപ്‌ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അ‌ക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്‌സ്ആപ്പ്.






ന്യൂഡൽഹി:  അപ്‌ഡേറ്റ് അംഗീകരിക്കാത്ത ഉപഭോക്താക്കളുടെ അ‌ക്കൗണ്ട് നഷ്ടപ്പെടില്ല എന്ന് വാട്‌സ്ആപ്പ്. ഐ ടി മന്ത്രാലയത്തിന്റെ നോട്ടീസിന് അയച്ച മറുപടിയിലാണ് വാട്സ്ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. വാട്സ്ആപ്പിന്റെ പുതുക്കിയ സ്വകാര്യത നയം പൂർണ്ണമായി പിൻവലിക്കാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച്ചയാണ് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചത്.

മെയ് 15 ന് അപ്‌ഡേറ്റ് അംഗീകരിക്കാത്തവരുടെ അ‌ക്കൗണ്ടുകൾ ക്രമേണ റദ്ദാക്കും എന്ന് നേരത്തെ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ഈ നയം മാറ്റിയതായി കമ്പനി വ്യക്തമാക്കി. പകരം ഉപഭോക്താക്കൾക്ക് അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം നൽകി കൊണ്ടിരിക്കാൻ ആണ് തീരുമാനം എന്നും വാട്‌സ്ആപ്പ് അറിയിച്ചു.


Previous Post Next Post