കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി സൗത്ത് പാമ്പാടി വലിയപള്ളിയും

സൗത്ത് പാമ്പാടി : വിദ്യാർത്ഥിയായിരിക്കെ അകാലത്തിൽ വാഹനാപകടത്തിൽ മരണമടഞ്ഞ ആളോത്ത് ബിബിൻ ഐപ്പ് ബാബുവിന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിക്ക് സമർപ്പിച്ച ആംബുലൻസ്  കോവിഡ് പ്രതിേരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.
  പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ചു കൊണ്ട് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അകലക്കുന്നം കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ  ആരംഭിച്ച കോവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രത്തിന്റെ (സി എഫ് എൽ ടി സി ) ആവശ്യത്തിനായി ആണ് ഈ ആംബുലൻസ് താൽകാലികമായി നൽകിയത്.
  വികാരി ഫാ. കുര്യൻ സഖറിയ പെരിയോർമറ്റത്തിന്റെയും ട്രസ്റ്റി കെ കെ പോത്തൻ കൊണ്ടേക്കേരിൽ സെക്രട്ടറി കെ കെ വർഗീസ് കുരക്കവയലിൽ മറ്റു മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സി.എം മാത്യു, പ്രേമ ബിജു , പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റജി സഖറിയ എന്നിവർ ചേർന്ന് ആംബുലൻസ് ഏറ്റുവാങ്ങി അകലക്കുന്നം സി എഫ് എൽ ടി സി യിൽ എത്തിച്ചു.
أحدث أقدم